Saturday, June 14, 2008

അനുരാഗവല്ലി ..........


മണ്ണിന്‍റെ മാറില്‍ മറഞ്ഞുനില്ക്കും

മധുര കിനവായ്‌ നീ മറഞ്ഞുനില്‍ക്കേ .....

ഇലകള്‍ പൊഴിഞ്ഞ ശിശിരത്തിലും

ഒരു വല്ലി പൂക്കളാല്‍ എന്‍ മനം നിറഞ്ഞു

മാരിവില്ലിന്‍ വര്‍ണങ്ങളേഴും മനസില്‍ -

നിറച്ചു ഞാന്‍ മഴകാക്കും വേഴാബല്‍പോല്‍ -

കാത്തുനിന്നു ................

എന്‍ പ്രണയം നിന്‍ മാറില്‍ നിറഞ്ഞു നില്‍ക്കേ

പൂക്കള്‍ പൊഴിച്ചു നീ നടന്നകന്നു.

ഇടവഴിയില്‍ വച്ചു നാം കണ്ടു മുട്ടെ

മുഖം തിരിച്ചു നീ മാറിനിന്നു .

ഒരു വല്ലിയില്‍ വിടരാന്‍ കൊതിചിരുന്നിട്ടും

നിന്‍ ഹൃദയസല്ക്കങ്ങലായ് ഞാന്‍

ഉയിര്‍ത്തു നിന്നു ..........

എന്‍ പ്രണയം തന്‍ മരണം മണത്ത ഞാന്‍

സ്നേഹത്തിന്‍ അനുരാഗവല്ലിയില്‍

ഭസ്മം ചാര്‍ത്തി ,നിണം ചുരത്തി

പ്രണയമാം ലോലവികാരത്തെ ചിതം പറഞ്ഞ്

ഒരു മലര്‍വാക പൂവായ് കൊഴിഞ്ഞുവീണു ..........

കരയില്ല ഞാന്‍ എന്‍ കണ്ണുനീര്‍ വീണു നിന്‍ സ്വപ്നങ്ങള്‍ മയുമെങ്കില്‍ .............